Powered by Blogger.

Friday 23 June 2017

June, 2017
Read More

Tuesday 20 June 2017

AMRITA SCHOOL OF ENGINEERING**APPLY BEFORE ......

JEE (Main) Counselling Registration

JEE MAIN  **APPLY ..........**
Read More

Thursday 15 June 2017

JIPMER - PONDICHERY   COMMENCEMENT OF APPLICATION on FEBRUARY
KEAM
KERALA MEDICAL/DENTAL P G ENTRANCE
KERALA NURSING/PHARMACY P G ENTRANCE
KERALA B.PHARM (LATERAL ENTRY)
MANIPAL UNIVERSITY UG CORSES**APPLY BEFORE .......
MANIPAL UNIVERSITY MD/MS/PG/DIPLOMA * APPLY BEFORE ........
NATIONAL BRAIN RESEARCH CENTRE - NEURO SCIENCE
NITTE UNIVERSITY MBBS/BDS/B.E  APPLY BEFORE ........*  FEE STRUCTURE
NIZAMS INSTITUTE OF MEDICAL SCIENCES
RAJIV GANDHI UNIVERSITY OF HEALTH SCIENCE KARNATAKA 

SRIRAMACHANDRA MD/MS/MDS**APPLY BEFORE ........  
VELLORE MEDICAL COLLEGE** COMMENCEMENT OF APPLICATION MARCH***
VINAYAKA MISSION INSTITUTES

ENGINEERING


AMRITA SCHOOL OF ENGINEERING**APPLY BEFORE ......
JEE (Main) Counselling Registration
JEE MAIN  **APPLY ..........**
JEE - ADVANCED
COMEDK APPLY BEFORE ......
KALINGA UNIVERSITY (NO APPLICATION FEE)APPLY APPLY BEFORE .......
SRM UNIVERSITY ONLINE APPLICATION*COURSE&FEES*APPLY BEFORE .....
MANIPAL UNIVERSITY ENGINEERING APPLY BEFORE .....
VITEEE (VELLORE INSTITUTE OF TECHNOLOGY) **APPLY BEFORE ..........
GATE (Graduate Aptitude Test in Engineering)
 
MANAGMENT COURSES

ARMY INSTITUTE OF MANAGMENT & TECHNOLOGY* APPLY BEFORE ..........

CMAT - COMMON MANAGEMENT ADMISSION TEST*APPLY BEFORE .......
CAT - FOR IIM AND IIT
MANIPAL UNIVERSITY * APPLY NOW
IRMA - INSTITUTE OF RURAL MANAGEMENT ANAND* APPLY BEFORE .........
SRM UNIVERSITY ONLINE APPLICATION* COURSES FEES*BEFORE 15-03-14
IIFT - INDIAN INSTITUTE OF FOREIGN TRADE
JEE 2014 - HOSPITALITY & HOTEL MANAGMENT COURSESAPPLY BEFORE .............
MAT - MAY 2015 APPLY BEFORE ........**  *
KALINGA UNIVERSITY (NO APPLICATION FEE)APPLY BEFORE .......
AIMA - ALL INDIA MANAGEMENT ASSOCIATION
NMAT(Narsee Monjee Institute Of Management Studies)
NCHMCT - National Council for Hotel Management and Catering Technology
SYMIOSIS INSTITUTE OF BUSINESS MANAGMENTT
S P JAIN INSTITUTE OF MANAGEMENT & RESEARCH
SNAP - SYMBIOSIS NATIONAL APTITUDE TEST


LAW COURSES

Kerala LLB 5 YearAPPLY BEFORE ........
AMITY LAW SCHOOL DELHI
CLAT - COMMON LAW ADMISSION TEST APPLY BEFORE .......
GOVT.LAW COLLEGE MUMBAI 
KERALA LLM / LLB ** APPLY BEFORE .......
NUALS - THE NATIONAL UNIVER.OF ADVANCED LEGAL STUDIES
NATIONAL SCHOOL OF INDIA UNIVERSITY BANGALORE
NUJS - National University of Juridical Sciences - WEST BENGAL
NALSAR - HYDERABAD
KALINGA UNIVERSITY (NO APPLICATION FEE)APPLY BEFORE .......
NATIONAL LAW UNIVERSITY JODHPUR 
NATIONAL LAW INSTITUTE UNIVERSITY BHOPAL
SYMBIOSIS LAW SCHOOL PUNE
UNIVERSITY OF DELHI - LAW  

OTHERS


AIEED - ALL INDIA ENTRANCE EXAMINATION FOR DESIGN * * APPLY NOW
AFCAT (AIRFORCE COMMON ADMISSION TEST)**APPLY BEFORE ....
BARC - BHABHA ATOMIC RESEARCH CENTRE
MANIPAL UNIVERSITY *
CEED - COMMON ENTRANCE EXAM FOR DESIGN    ** CEED ... RESULT
CSAT - CIVIL SERVICE APTITUDE TEST 
HSEE - HUMANITIES & SOCIAL SCIENCES ENTRANCEAPPLY BEFORE .....
SRM UNIVERSITY  * SCIENCE& HUMANITIES FEES
ICAR - AIEEA   ** DOWNLOAD ADMIT CARD **ICAR RESULT - ....
IIFM - INDIAN INSTITUTE OF FOREST MANAGMENTAPPLY BEFORE ...... 
IISER -INDIA INSTITUTE OF SCIENCE EDUCATION & RESEARCH
IIST - INDIAN INSTITUTE OF SPACE SCIENCE & TECHNOLOGYCOMMENCE ON FROM APRIL
ICAI (CA CPT)- The Institute of Chartered Accountants of India
NIFT (NATIONAL INSTITUTE OF FASHION TECHNOLOGY )*APPLY BEFORE ......
NEST FOR NISER APPLY BEFORE ......
NDA/NA - NATIONAL DEFENCE ACADEMY & NAVAL ACADEMY BEFORE ......
CS (COMPANY SECRETARY - Exam Twice a Year).
INDIAN MARITIME UNIVERSITY 
Read More

Wednesday 14 June 2017

IIST - INDIAN INSTITUTE OF SPACE SCIENCE & TECHNOLOGYCOMMENCE ON FROM APRIL
ICAI (CA CPT)- The Institute of Chartered Accountants of India
NIFT (NATIONAL INSTITUTE OF FASHION TECHNOLOGY )*APPLY BEFORE ...... 
NEST FOR NISER APPLY BEFORE ...... 
NDA/NA - NATIONAL DEFENCE ACADEMY & NAVAL ACADEMY BEFORE ...... 
CS (COMPANY SECRETARY - Exam Twice a Year).
INDIAN MARITIME UNIVERSITY 
Read More

Tuesday 13 June 2017

Read More

Saturday 10 June 2017

ARMY INSTITUTE OF MANAGMENT & TECHNOLOGYAPPLY BEFORE ..........
CMAT - COMMON MANAGEMENT ADMISSION TEST*APPLY BEFORE ....... 
CAT - FOR IIM AND IIT 
MANIPAL UNIVERSITY * APPLY NOW
IRMA - INSTITUTE OF RURAL MANAGEMENT ANANDAPPLY BEFORE .........
SRM UNIVERSITY ONLINE APPLICATION* COURSES FEES*BEFORE 15-03-14 
IIFT - INDIAN INSTITUTE OF FOREIGN TRADE
JEE 2014 - HOSPITALITY & HOTEL MANAGMENT COURSES APPLY BEFORE ............. 
MAT - MAY 2015 APPLY BEFORE ........**  
KALINGA UNIVERSITY (NO APPLICATION FEE)APPLY BEFORE .......
AIMA - ALL INDIA MANAGEMENT ASSOCIATION 
NMAT(Narsee Monjee Institute Of Management Studies)
NCHMCT - National Council for Hotel Management and Catering Technology
SYMIOSIS INSTITUTE OF BUSINESS MANAGMENTT
S P JAIN INSTITUTE OF MANAGEMENT & RESEARCH
SNAP - SYMBIOSIS NATIONAL APTITUDE TEST 
Read More

Thursday 1 June 2017

ബ്ലോഗ്‌  എങ്ങിനെ തുടങ്ങണം? എനിക്കും കഴിയുമോ? അതൊരു കമ്പ്യൂട്ടര്‍ എക്സ്പേര്‍ട്ട് ചെയ്യുന്ന പണിയല്ലേ? ഇതാ http://indradhanuss.blogspot.in/ നമുക്ക് വഴി കാട്ടിയാകുന്നു.
കടപ്പാട് : http://indradhanuss.blogspot.in/
താഴെ കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്തു കൊണ്ട് നിങ്ങള്‍ക്ക് ബ്ലോഗ്‌ തയ്യാറാക്കാം. ഇനിയെന്തിനു കാത്തിരിക്കണം !

എങ്ങിനെ ബ്ലോഗ്‌ തുടങ്ങാം.
ബ്ലോഗ്‌ സെറ്റിംഗ്സുകള്‍
ഇനി നമുക്ക് പോസ്റ്റ്‌ ചെയ്യാം.
ബ്ലോഗ് ലേയൌട്ട് / അറേഞ്ച് പേജ് എലെമെന്റ്സ്
ഡാഷ് ബോര്‍ഡും പ്രൊഫയല്‍ എഡിറ്റിങ്ങും
പോസ്റ്റില്‍ ചിത്രങ്ങള്‍ നല്‍കാന്‍
3 കോളം ബ്ലോഗര്‍ ടെംപ്ലറ്റുകള്‍
5 കോളങ്ങളുള്ള ബ്ലോഗ്ഗര്‍ ടെംപ്ലറ്റുകള്‍
1 കോളം / 2 കോളം ടെംപ്ലറ്റുകള്‍ കൂടുതല്‍ ബ്ലോഗ് ടെംപ്ലറ്റുകള്‍ 

Ur Text Here
Read More

Monday 1 May 2017

അനാവശ്യ വസ്‌തു എന്ന് ഒരു കാലത്ത് വിലയിരുത്തപ്പെട്ടിരുന്ന മൊബൈല്‍ ഫോണുകള്‍ ഇന്ന് അത്യാവശ്യ വസ്‌തുക്കളൂടെ പട്ടികയില്‍ സ്ഥാനം പിടിച്ചു കഴിഞ്ഞു. ചില സന്ദര്‍ഭങ്ങളിലെങ്കിലും ഏറെ ഉപകാരപ്രദമായ ഈ ഉപകരണം നമ്മുടെ കുട്ടികള്‍ക്കിടയില്‍ ഉണ്ടാക്കുന്ന സ്വാധീനം ചെറുതല്ല.കൂട്ടുകാരുടെയൊപ്പം കളിച്ചും മരത്തില്‍ കയറിയും പൂമ്പാറ്റകളെ പിടിച്ചും നടക്കുന്ന ഒരു ബാല്യകാലം നമ്മുടെ കുട്ടികളില്‍ അന്യമായിരിക്കുന്നു. പകരം ഇന്ന് വൈകുന്നേരങ്ങളില്‍ കുട്ടികളുടെ കളിസ്ഥലത്തേക്കു നോക്കൂ. മൊബൈലില്‍ ഒറ്റയ്‌ക്കിരുന്നു സംസാരിക്കുന്ന കുട്ടികള്‍, വിവിധ മൊബൈല്‍ കമ്പനികളൂടെ എസ്.എം.എസ് പായ്‌ക്കുകളുമായി എസ്.എം.എസ് ചെയ്യുന്നവര്‍, വീഡിയോകളും ഓഡിയോകളും ആസ്വദിക്കുന്നവര്‍.. അങ്ങനെ മൊബൈല്‍ ഉപഭോഗത്തിന്റെ നല്ലതും ചീത്തയുമായ എല്ലാ വിഭാഗങ്ങളില്‍പ്പെട്ടവരേയും നമുക്ക് ചുറ്റും എവിടെയും കാണാം.

കുട്ടികളില്‍ നിന്നും കുട്ടിത്തം അകലുന്നതില്‍ കുറ്റപ്പെടുത്തുമ്പോള്‍ അതിനു കാരണങ്ങളില്‍ ഒന്നായ മൊബൈല്‍ ഫോണിനെ കുറ്റം പറയുമ്പോള്‍ അതിലേക്ക് തള്ളി വിടുന്ന മാതാപിതാക്കളെ വിസ്‌മരിച്ചു കൂടാ. രാത്രി തനിയെ കിടന്നുറങ്ങുന്ന കിന്റര്‍ ഗാര്‍ട്ടനില്‍ പഠിക്കുന്ന കുട്ടിയുടെ അരികില്‍ മൊബൈല്‍ വച്ചിട്ട് അമ്മ പറയുന്നു, ‘മോനേ, അച്ഛനും അമ്മയും അടുത്ത മുറിയിലുണ്ട്. എന്തെങ്കിലും ആവശ്യമുണ്ടെങ്കില്‍ അമ്മേടെ നമ്പറില്‍ വിളിച്ചാല്‍ മതി’. .. എങ്ങിനുണ്ട് ഈ രംഗം..?

മുതിര്‍ന്നവരെയാണല്ലോ കുട്ടികള്‍ മാതൃകയാക്കുന്നത്.. നമ്മള്‍ മലയാളികള്‍ ‘കളിപ്പാട്ടം കിട്ടിയ കുട്ടിയുടെ ‘നിലവാരത്തിലേക്ക് താഴുകയാണോ എന്നു സംശയത്തക്കതായിരിക്കുന്നു നമ്മുടെ മൊബൈല്‍ ഉപയോഗ രീതി. മൊബൈല്‍ ക്യാമറ ഉയര്‍ത്തുന്ന പ്രശ്‌നങ്ങള്‍ അതീവ ഗുരുതരമായവയാണ്.
മൊബൈല്‍ ഫോണില്‍ സംസാരിക്കുന്നതു കൊണ്ടുണ്ടാകുന്ന റോഡ് അപകടങ്ങള്‍ മറ്റൊരു വിഷയം. ഏതൊരു ചടങ്ങില്‍ ചെന്നാലും മറ്റുള്ളവരുമായി ആശയവിനിമയം നടത്താന്‍ കൂട്ടാക്കാതെ തന്റെ മൊബൈലുമായി ഒരിടത്ത് ഒതുങ്ങിയിരിക്കുന്നവര്‍ മറ്റൊരു കാഴ്ച. മൊബൈല്‍ കൊണ്ട് യാതോരു ഉപകാരവും ഇല്ലെന്നൊന്നും പറയാനാവില്ല. കുടുംബാംഗങ്ങളുമായി ഏറ്റവുമെളുപ്പം ബന്ധം പുലര്‍ത്താന്‍ കഴിയുന്നത് മൊബൈല്‍ ഫോണ്‍ വഴിയാണെന്നത് മറ്റൊരു വസ്തുത. ഒരു അപകടം നടന്നാലോ മോഷണം നടന്നാലോ, എല്ലാം അധികാരികളെ വേഗം വിവരമറിയിക്കുന്നതിന് മൊബൈല്‍ ഫോണ്‍ ഏറെ സഹായകരമാണ്. എന്നാല്‍ ഈ ഉപകരണം നമ്മുടെ സമൂഹത്തില്‍ ഏറെ തെറ്റായ കീഴ്‌വഴക്കങ്ങള്‍ സൃഷ്‌ടിക്കുന്നുണ്ട്. രണ്ടു പേര്‍ തമ്മില്‍ സംസാരിച്ചു കൊണ്ടിരിക്കെ ഒരാള്‍ക്ക് ഫോണ്‍ വന്നാല്‍ ‘എക്സ്ക്യൂസ് മീ’ എന്നു പറഞ്ഞ് മാറി നിന്നു ഫോണ്‍ എടുക്കാനുള്ള മര്യാദ നാം നിത്യേന കാണുന്നവരില്‍ പലര്‍ക്കും ഇല്ല. വ്യക്തിപരമായ വിഷയങ്ങള്‍ പോലും പൊതു സ്ഥലത്തു വച്ച് ‘വിളിച്ചു കൂവുക’യാണു പലരും.
മൊബൈല്‍ ഫോണ്‍ ഉയര്‍ത്തുന്ന ആരോഗ്യ പ്രശ്നങ്ങള്‍ മറ്റൊരു വിഷയം. എപ്പോഴും അടുപ്പം നിലനിര്ത്തനനാണ് ഫോണ്‍ എന്നു പറയുമെങ്കിലും പല ചടങ്ങുകളും ഒരു ഫോണ്‍ വിളിയില്‍ ഒതുക്കുകയാണു നമ്മള്‍ മലയാളികള്‍. അതു പോലെ ഒരു രംഗം കണ്ടാല്‍ മൊബൈല്‍ ക്യാമറയും ഓണാക്കി ചെല്ലും നമ്മള്‍.. റോഡപകടമോ, കെട്ടിടം ഇടിഞ്ഞു വീണതോ എന്തുമാകട്ടെ, മലയാളീക്ക് അതു മൊബൈലില്‍ പകര്‍‌ത്താനാണ് ധൃതി.
കേരളത്തെ ഞെട്ടിച്ചു കൊണ്ടിരിക്കുന്ന പല അക്രമങ്ങളുടെയും പിന്നില്‍, ഭീകര പ്രവര്‍ത്തങ്ങള്‍ക്ക് പിന്നില്‍, നമ്മുടെ പെണ്‍കുട്ടികള്‍ വഴി തെറ്റുന്നതിനു പിന്നില്‍ എല്ലാം ഒരു പങ്ക് മൊബൈല്‍ ഫോണിനുമുണ്ട് എന്നതു വിസ്മരിച്ചു കൂടാ.. ഈ അവസ്ഥ മാറേണ്ടതുണ്ട്. ബോധവല്‍ക്കരണം കുട്ടികളില്‍ നിന്നാണു തുടങ്ങേണ്ടത് എന്നതില്‍ സംശയമില്ല. മൊബൈല്‍ ഫോണ്‍ മാത്രമല്ല, ഏതൊരു സാങ്കേതിക വിദ്യയും നാം എങ്ങിനെയാണ് അതിനെ ഉപയോഗപ്പെടുത്തുന്നത് എന്നതിനെ ആശ്രയിച്ചാണ് അതു നല്ലതും ചീത്തയും ആകുന്നതെന്നിരിക്കെ, നമ്മുടെ അടുത്ത തലമുറയിലെ കുഞ്ഞുങ്ങളില്‍ നല്ല മൊബൈല്‍ ശീലങ്ങള്‍ വളര്‍ത്താന്‍ നമുക്കെന്താണു ചെയ്യാനാവുക ?
Read More

Friday 31 March 2017

ഡോ.കെസി.കൃഷ്ണകുമാര്‍
അഞ്ചാം ക്ലാസില്‍ പഠിക്കുമ്പോഴാണ് ഞാന്‍ ആദ്യമായി വൈക്കം മുഹമ്മദ് ബഷീറിന്റെ 'ഭൂമിയുടെ അവകാശികള്‍' വായിക്കുന്നത്. പിന്നീട് ഒരുപാടുതവണ വായിച്ചു. ഇനിയും വായിക്കും. ബഷീറിന്റെ ഏറ്റവും നന്മയുള്ള രചന അതാണെന്നാണ് എന്റെ വിശ്വാസം. ബഷീറിന്റെ കഥ വായിക്കുന്നതിനു മുന്‍പുതന്നെ ഭൂമിയുടെ അവകാശത്തെക്കുറിച്ചുള്ള ചില ധാരണകള്‍ എനിക്കുണ്ടായിരുന്നു. വേലിക്കിടയിലൂടെ കീരിയും പാമ്പുമൊക്കെ പായുന്നത് പലതവണ കണ്ടിട്ടുണ്ട്. എന്റെ വീട്ടിലെ കിളിച്ചുണ്ടന്‍ മാങ്ങയും അടുത്ത വീട്ടിലെ മൂവാണ്ടന്‍ മാങ്ങയും കൊത്തിയത് ഒരേ തത്ത തന്നെ.

വവ്വാലുകള്‍ കൊണ്ടിടുന്ന വിത്തുകള്‍ വീണ്് നാട്ടിലെല്ലായിടത്തും പുതിയ മരങ്ങള്‍ വളര്‍ന്നു. അടുത്തവീട്ടിലെ സര്‍പ്പക്കാവിന്റെ മുകളില്‍ കൂടുകൂട്ടിയിരുന്ന കൊക്കുകള്‍ കിഴക്കേ പാടത്ത്് ഇരതേടി. നീലചിറകും ചുവന്ന ചുണ്ടുമുള്ള മീന്‍കൊത്തി എന്റെ വീട്ടിലെ വേലിക്കമ്പില്‍ വിശ്രമിച്ച,് അടുത്തവീട്ടിലെ കുളത്തില്‍ നിന്ന് മീന്‍ പിടിച്ചു. പുതുമഴപെയ്യുമ്പോള്‍ ചാടിവരുന്ന വരാലിനും ചെമ്പല്ലിക്കുമൊന്നും അതിര്‍ത്തികള്‍ പ്രശ്‌നമായില്ല. അങ്ങനെ മനുഷ്യനൊഴിച്ച് മറ്റുപലതിനും ഭൂമിയിലെവിടെയും അവകാശമുണ്ടെന്ന് എനിക്ക് ചെറുപ്പത്തില്‍ത്തന്നെ തോന്നിയിരുന്നു. പക്ഷേ, ഉറപ്പില്ല. എവിടെ പോകുമ്പോഴും ഇക്കാര്യം ഉറപ്പിക്കാനായി ഞാന്‍ പാടത്തും പറമ്പിലും ആകാശത്തുമൊക്കെ നോക്കും.

വല്യപ്പച്ചിയുടെ വീട്ടല്‍ പോകുമ്പോള്‍ അതിനടുത്തുള്ള മറ്റൊരു ബന്ധുവീട്ടിലും പോകും. എനിക്ക് വലിയ ഇഷ്ടമായിരുന്നു ആ വീട്്. ഭൂമിയിലെ സകലമാന ജീവികള്‍ക്കും അവകാശമുണ്ടായിരുന്നു ആ വീട്ടില്‍. പല്ലി, പാറ്റ, പഴുതാര, പാമ്പ് എന്നുവേണ്ട എല്ലാ ജീവികളും ആ വീട്ടില്‍ വല്ലാത്തൊരു അവകാശത്തോടെയാണ് കഴിഞ്ഞിരുന്നത്. മനുഷ്യരെയൊന്നും വകവയ്ക്കുകയേയില്ല അവ. കൂടിവന്നാല്‍ തലവെട്ടിച്ചൊന്ന് നോക്കും, ആരാ വന്നതെന്ന്! അത്രതന്നെ. വീടിന്റെ മുറ്റവും പരിസരവുമൊക്കെ ആകെ കാടുകയറിക്കിടക്കും. മുറ്റത്തെ പുല്ലുപോലും പറിച്ചുകളയാന്‍ സമ്മതിക്കില്ല അവിടുത്തെ മാമന്‍. കുട്ടികൃഷ്ണന്‍ എന്നാണ് ആ മാമന്റെ പേര്. എല്ലാവരും വിളിക്കുന്നതാകട്ടെ കൃഷ്ണന്‍കുട്ടി എന്നും. ഏറെക്കാലം ആഫ്രിക്കയിലായിരുന്നു. നിയമവുമായി ബന്ധപ്പെട്ട എന്തോ ഒരു ജോലി. പിന്നെ ആഫ്രിക്കയിലെ ജോലിയൊക്കെ വിട്ട് നാട്ടിലെത്തി.

ആ വീടിന്റെ വരാന്തയില്‍ പടര്‍ന്നു കിടക്കുന്ന പാഷന്‍ഫ്രൂട്ട് വള്ളിക്കിടയില്‍ മിക്കപ്പോഴും കാണും ഒരു തൂക്കണാംകുരുവിക്കൂട്. കുരുവികള്‍ ഒരുപേടിയും കൂടാതെ കൂട്ടിലേക്ക് പറന്നു വരും തിരുച്ചുപോകുും വീണ്ടും വരും. ഒക്കെ ഞാന്‍ തൊട്ടടുത്തുനിന്ന് കണ്ടു, തികഞ്ഞ അതിശയത്തോടെ.

കൃഷ്ണന്‍കുട്ടിമാമന്‍ പറഞ്ഞുതുടങ്ങുന്നത് ചെടികളെക്കുറിച്ചോ ജീവികളെക്കുറിച്ചോ ആയിരുക്കും. അവസാനിപ്പിക്കുന്നതും അങ്ങനെതന്നെ. എനിക്കാണെങ്കില്‍ അതൊക്കെ എത്രകേട്ടാലും മതിയാവില്ല. പോരാത്തതിന് ഇടയ്ക്കിടെ നൂറുകൂട്ടം സംശങ്ങളും. ഒരോ സംശയവും ചോദിക്കുമ്പോള്‍ മാമന് ആവേശമാണ്. പിന്നെ അതേക്കുറിച്ചാവും സംസാരം. ജീവികളേയും സസ്യങ്ങളേയുമൊക്കെ സംരക്ഷിക്കുന്നതിന് നമ്മുടെ രാജ്യത്ത് നിയമങ്ങളുണ്ടെന്ന് ഞാന്‍ മനസ്സിലാക്കിയത് അപ്പോഴാണ്. ജീവികളുണ്ടെങ്കിലേ മനുഷ്യര്‍ക്ക് ഭൂമിയില്‍ ജീവിക്കാനാവൂ എന്ന് മാമന്‍ പറയും. എനിക്ക് അതിന്റെ ശാസ്ത്രമൊന്നും അന്ന് മനസ്സിലായില്ല. എങ്കിലും ജീവികളേയും ചെടികളേയുമൊക്കെ ഇത്രത്തോളം സ്‌നേഹിക്കുന്ന ആള്‍ പറയുന്നത് തെറ്റില്ല. അത് എനിക്ക് ഉറപ്പായിരുന്നു.

കൊക്കിനെ വെടിവയ്ക്കാന്‍ വരുന്നവരെ മാമന്‍ പിടിച്ചുനിര്‍ത്തും. ചിലപ്പോള്‍ തോക്ക് തട്ടിപ്പറിച്ച് വാങ്ങും. പോലീസില്‍ ഏല്‍പ്പിക്കുമെന്ന് ഭീഷണിപ്പെടുത്തും. അത് വെറും ഭീഷണിയല്ല, ഒന്നുരണ്ടുതവണ മാമന്‍ പോലീസില്‍ അറിയിച്ചിട്ട് അവര്‍ വന്നിട്ടുണ്ടത്രേ, തോക്കുകാരെ പിടിക്കാന്‍. രാത്രിയില്‍ തവളകളെ പിടിക്കാന്‍ വരുന്നവരെയും വെറുതെ വിടില്ല. പക്ഷേ, അവരുടെ ചാക്ക് പിടിച്ചുവാങ്ങി തവളകളെയെല്ലാം വെറുതേവിടും. നിയമങ്ങളുടെ നീണ്ടനിരയും പോലീസിലേല്‍പ്പിക്കുമെന്ന ഭീഷണിയും കൂടിയാവുമ്പോള്‍ മിക്ക തവളപിടുത്തക്കാരും തോല്‍വി സമ്മതിക്കും. ഈ കലാപരിപാടികളൊക്കെ കണ്ടിട്ടുകൂടിയാവണം മാമന്റെ വീട്ടിലും പരിസരത്തുമൊക്കെ ഇത്രയധികം ജീവികള്‍വന്നു കൂടിയത്. ഇനി ആരെ പേടിക്കാന്‍ എന്ന മട്ടില്‍. ശാകുന്തളത്തില്‍ മുല്ലവള്ളിയെയും മാന്‍കിടാവിനെയും കഥാപാത്രമാക്കിയതിന് കാളിദാസന്റെ പ്രകൃതിസ്‌നേഹത്തെക്കുറിച്ച് പ്രശംസിക്കുന്നവരെ എത്രയോ കണ്ടിരിക്കുന്നു. പക്ഷേ, പാവം കൃഷ്ണന്‍കുട്ടിമാമനെ അവരാരും അറിയില്ലല്ലോ.


അങ്ങനെ, ഭൂമിയുടെ യഥാര്‍ത്ഥ അവകാശികളെക്കുറിച്ച് ചെറുതല്ലാത്ത ധാരണയോടെയാണ് ഞാന്‍ ബഷീറിന്റെ ഭൂമിയുടെ അവകാശികള്‍ വായിച്ചത്. ഹോ, അന്ന് ബഷീറിനോട് എനിക്കുതോന്നിയ സ്‌നേഹം! അത് ഇമ്മിണി ബലുതുതന്നെ! ബഷീറിനൊപ്പം പലപ്പോഴും ഞാന്‍ കൃഷ്ണന്‍കുട്ടിമാമനെയും ഓര്‍ക്കും. അവര്‍ രണ്ടുപേരും ജീവിതത്തില്‍ ഒരിക്കലെങ്കിലും കണ്ടുമുട്ടിയിരുന്നെങ്കില്‍, അയല്‍ക്കാരായി താമസിച്ചിരുന്നെങ്കില്‍ എന്നൊക്കെ സങ്കല്പിക്കും. പക്ഷേ, മാമനും ബഷീറും ഇല്ലാത്ത ലോകത്ത് സങ്കല്പങ്ങള്‍മാത്രം ബാക്കി.
കൃഷ്ണന്‍കുട്ടിമാമന് ഒരു വിചിത്രശേഖരമുണ്ടായിരുന്നു, കല്യാണകത്തുകളുടെ ശേഖരം. വര്‍ഷങ്ങള്‍ക്കുമുന്‍പുള്ള കത്തുകള്‍ മുതല്‍ ഇപ്പോഴുള്ളവ വരെ ഏതാണ്ട് ഒരു അലമാര നിറയെ കത്തുകള്‍. പൊതുവെ ബന്ധുക്കളെ നേരിട്ടു ചെന്ന് വിവാഹം ക്ഷണിക്കുമ്പോള്‍ കത്ത് കൊടുക്കാറില്ല. പക്ഷേ, മാമന്‍ എല്ലാവരോടും കത്ത് ചോദിച്ചുവാങ്ങും. എന്റെ കല്യാണത്തിന് ക്ഷണിക്കാന്‍ ചെന്നപ്പോള്‍ ഞാനും കരുതിയിരുന്നു ഒരു കത്ത്. സ്റ്റാമ്പ് ശേഖരണംപോലെ കിട്ടുന്ന കത്തുകളെല്ലാം തേടിപ്പിടിച്ച് സൂക്ഷിക്കലായിരുന്നില്ല, മാമന്റെ രീതി. മാമനെ ക്ഷണിക്കുന്ന കല്യാണത്തിന്റെ കത്തുകള്‍മാത്രമേ സൂക്ഷിക്കൂ.

യു.പി. ക്ലാസുകളില്‍ എത്തിയതോടെ പ്രകൃതിയുമായി ബന്ധമുള്ള പുസ്തകങ്ങള്‍ തിരഞ്ഞുപിടിച്ച് വായിക്കാന്‍ തുടങ്ങി. അത്ഭുതങ്ങളിലേക്കുള്ള അവസാനിക്കാത്ത വഴിയാണതെന്ന് പതുക്കെ തിരിച്ചറിഞ്ഞു. അക്കാലത്ത് കളര്‍ചിത്രങ്ങള്‍ അച്ചടിച്ച പുസ്തകങ്ങളോ, ടെലിവിഷനോ ഒന്നും ഉണ്ടായിരുന്നില്ല. ശാസ്ത്രസാഹിത്യ പരിഷത്തുകാര്‍ ചില ക്ലാസുകള്‍ സംഘടിപ്പിക്കും. പോസ്റ്റര്‍ പ്രദര്‍ശനമോ, പ്രകൃതിയുമായി ബന്ധപ്പെട്ട ഡോക്യുമെന്ററി പ്രദര്‍ശനമോ ഒക്കയുണ്ടാവും. സൈലന്റെ്‌വാലി പദ്ധതിക്കെതിരെയുള്ള പ്രക്ഷോഭങ്ങളുടെ കാലത്തായിരുന്നു എന്റെ ചെറുപ്പം. അക്കാലത്തായിരിക്കണം കേരളത്തില്‍ ആദ്യമായി പരിസ്ഥിതി ബോധം ഒരു ജനകീയ മുന്നേറ്റമായി മാറിയത്. അങ്ങനെ മഴക്കാടുകളും കുന്തുപ്പുഴയും സിംഹവാലന്‍ കുരങ്ങുമൊക്കെ വലിയ പ്രാധാന്യത്തോടെ മനസ്സില്‍ കടന്നുകൂടി. ചാള്‍സ്ഡാര്‍വിന്റെയും ഗ്രിഗര്‍മെന്‍ഡലിന്റെയുമൊക്കെ കണ്ടെത്തലുകള്‍ വിവരിക്കുന്ന പുസ്തകങ്ങള്‍ ആവേശത്തോടെ വായിച്ചു.

അക്കാലത്ത് വായിച്ച പുസ്തകങ്ങളില്‍ എന്നെ ഏറെ അതിശയിപ്പിച്ചത് ഇന്ദുചൂഡന്റെ 'കേരളത്തിലെ പക്ഷികള്‍' ആണ്. ഗ്രന്ഥശാലയില്‍ നിന്ന് ആ പുസ്തകമെടുത്തപ്പോള്‍ ആരോ പറഞ്ഞു, ഇത് റഫറന്‍സ് ഗ്രന്ഥമാണ്. മുഴുവന്‍ വായിക്കാനുള്ളതല്ല. പക്ഷികളെക്കുറിച്ച് എന്തെങ്കിലും സംശയം വരുമ്പോള്‍ നോക്കിയാല്‍മതി. എന്തായാലും ഒന്നു നോക്കട്ടെ എന്നു പറഞ്ഞ് ഞാന്‍ പുസ്തകവുമായി പോയി. പുസ്തകം തുറന്ന് വായന തുടങ്ങിയപ്പോഴോ? പക്ഷികളുടെ അത്ഭുതലോകം. തുടക്കതിതല്‍ തന്നെയുണ്ടായിരുന്നു ഞെട്ടിപ്പിക്കുന്ന ഒരു വിവരം. നാട്ടിന്‍ പുറത്തുകാണുന്ന കഴുത്തില്‍ കറുപ്പുള്ള കാക്കയും കഴുത്തില്‍നേരിയ വെളുപ്പുള്ള കാക്കയും ആണും പെണ്ണുമല്ല, രണ്ടുജാതി കാക്കകളാണ്. പേനക്കാക്കയും ബലിക്കാക്കയും. പക്ഷികളെക്കുറിച്ചുള്ള അറിവില്ലായ്മയുടെ അളവ് അപ്പോള്‍ത്തന്നെ മനസ്സിലായി.

പിന്നെ ഊണും ഉറക്കവുമില്ലാതെയുള്ള വായനയായിരുന്നു. പകലാണെങ്കില്‍ കൂനന്‍പ്ലാവിന്റെ മുകളിലിരുന്നാണ് വായന. ഇതിനിടെ പലപ്പോഴും ഞാന്‍ ഇന്ദുചൂഡനെ സ്വപ്‌നം കാണാറുണ്ടായിരുന്നു. ഒരിക്കല്‍ കണ്ട സ്വപ്‌നം ഇങ്ങനെ. കൂനന്‍ പ്ലാവിലുരുന്ന് ഞാന്‍ പുസ്തകം വായിക്കുകയാണ്്. അടുത്ത് ധാരാളം കിളികള്‍. ഞാന്‍ വായിക്കുന്ന പുസ്തകത്തിലേക്കുനോക്കിയാണ് അവയുടെ ഇരിപ്പ്. ചില പക്ഷികള്‍ എനിക്കുചുറ്റും പറന്നുകളിക്കുന്നുമുണ്ട്. ഇടയ്ക്ക് എപ്പോഴോ അടുത്തിരുന്ന പക്ഷികളിലൊന്നിനെ സൂക്ഷിച്ചുനോക്കിയ ഞാന്‍ അതിശയിച്ചുപോയി. ആ പക്ഷിക്ക് ഇന്ദുചൂഡന്റെ മുഖമായിരുന്നു! സന്തോഷത്തില്‍ ഞാന്‍ ഞെട്ടിയുണര്‍ന്നു, കിളികളെല്ലാം പറന്നുപോയി. മുതിര്‍ന്നപ്പോള്‍ ഇന്ദുചൂഡനെ സ്വപ്‌നം കാണാനുള്ള കഴിവ് എനിക്കു നഷ്ടമായി. എങ്കിലും മുത്തങ്ങയിലും മസിനഗുഡിയിലും പാമ്പാടുംചോലയിലും നെല്ലിയാമ്പതിയിലുമൊക്കെ അലയുമ്പോള്‍ കെ.കെ. നീലകണ്ഠന്‍ എന്ന ഇന്ദുചൂഡനെ ഞാന്‍ ഓര്‍ക്കാറുണ്ട്, കാണാറുമുണ്ട്!
വര:
നാട്ടിടവഴിയെക്കുറിച്ചുള്ള അഭിപ്രായങ്ങള്‍ nattidavazhi@gmail.com എന്ന വിലാസത്തില്‍ അറിയിക്കാം
Read More

KSEB BILL PAYMENT

BSNL BILL PAYMENT

ALL MOBILE,DTH RECHARGE

ONLINE PURCHASE

ONLINE USERS


Followers

Definition List